ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്ക് മികവിൽ നോർവിച്ച് സിറ്റിക്കെതിരെയുള്ള കളിയിൽ 2 നെതിരെ 3 ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് ആവേശകരമായ വിജയം സ്വന്തമാക്കിയിരുന്നു. കളിയുടെ 7,32,76 എന്നീ മിനിറ്റുകളിലായിരുന്നു താരം ലക്ഷ്യം കണ്ടത്. ടീമിനായി ഗോളുകൾ നേടുന്നുണ്ടെങ്കിലും, അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് യോഗ്യത നേടിയിട്ടില്ലെങ്കിൽ താരം ടീം വിടുമെന്ന തരത്തിലുള്ള വാർത്ത ശക്തമാണ്.
ഇപ്പോഴിതാ മാഞ്ചസ്റ്റർ യുണൈറ്റഡിൽ താരത്തിൻ്റെ ഭാവിയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് പരിശീലകൻ പരിശീലകൻ റാൽഫ് റാങ്‌നിക്ക്. "തീരുമാനം അദ്ദേഹത്തിന്റെതാണ്, ക്രിസ്റ്റ്യാനോയ്ക്ക് ഒരു വർഷം കൂടി ഇവിടെ കരാറുണ്ട്. ക്ലബ്ബിൽ വരുന്ന പുതിയ മാനേജറുടെ തീരുമാനം പോലെയിരിക്കും കാര്യങ്ങൾ. ടോട്ടൻഹാമിനെതിരെയും നോർവിച്ച് സിറ്റിക്കെതിരെയുമുള്ള കളിയിൽ തനിക്ക് വ്യത്യസ്ഥത വരുത്താൻ കഴിയുമെന്ന് അദ്ദേഹം കാണിച്ചു. ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ സ്‌കോറിംഗ് റെക്കോർഡ് അദ്ദേഹത്തിനെന്നത് യാദൃശ്ചികമല്ല" - റാങ്‌നിക്ക് പറഞ്ഞു.
നോർവിച്ച് സിറ്റിക്കെതിരെയുള്ള ഹാട്രിക്കോടെ താരത്തിന് 15 ഗോളുകളുമായി ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടോപ് സ്കോറർമാരുടെ പട്ടികയിൽ 3മത് എത്താനായി. കൂടാതെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ടോപ് 4 പ്രതീക്ഷ നിലനിർത്താനും സാധിച്ചു.
കരുത്തരായ ലിവർപൂളുമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ അടുത്ത മത്സരം. മത്സരത്തിൽ താരത്തിന് വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ രക്ഷകനാകാൻ കഴിയുമെന്ന് തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ പ്രതീക്ഷ.
إرسال تعليق