"മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകൻ എന്നത് ഒരു വലിയ പദവി" - റിക് ടെൻ ഹാഗിന് മുന്നറിയിപ്പുമായി ഗാരി നെവിലെ

"മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകൻ എന്നത് ഒരു വലിയ പദവി" - റിക് ടെൻ ഹാഗിന് മുന്നറിയിപ്പുമായി ഗാരി നെവിലെ

അടുത്ത സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായി ചുമതലയേറ്റ എറിക് ടെൻ ഹാഗിന് മുന്നറിയിപ്പുമായി ക്ലബ്ബ് ഇതിഹാസം ഗാരി നെവിലെ. സ്കൈ സ്പോർട്സിനോട് സംസാരിക്കവെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകൻ എന്നത് ഒരു വലിയ പദവിയാണെന്നും, അദ്ദേഹം ആദ്യം താരങ്ങളെ പറ്റിയും, അവർക്ക് എന്താ പറയാനുള്ളതെന്നും മനസ്സിലാക്കണമെന്നും വ്യക്തമാക്കിയത്. 

"മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകൻ എന്നത് ഒരു വലിയ പദവിയാണ്. അദ്ദേഹം ആദ്യം താരങ്ങളെ പറ്റിയും, അവർക്ക് എന്താ പറയാനുള്ളതെന്നും മനസ്സിലാക്കണം. ഞാൻ കരുതുന്നത് അദ്ദേഹം ഈ ആഴ്ച്ച തന്നെ ടീം സ്റ്റാഫിനെ കാണുമെന്നാണ്.  ഒരുപാട് സീസണുകൾ അദ്ദേഹത്തെ ഇവിടെ കാണണമെന്നുള്ളത് കൊണ്ട് തന്നെ, അദ്ദേഹം ഫ്രഷായിരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം വരാനുള്ളത് ഒരു വലിയ സീസണാണ്". സ്കൈ സ്പോർട്സിനോട് സംസാരിക്കവെ താരം പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായതിന് ശേഷം എറിക് ടെൻ ഹാഗിന് മുന്നിൽ വലിയ വെല്ലുവിളിയാണുള്ളത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപെടെ പല സൂപ്പർ താരങ്ങളുണ്ടായിട്ടും ഈ സീസണിൽ ഒരു കിരീടം പോലും സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിട്ടില്ല. കൂടാതെ അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിക്കാത്ത ടീമിന് ഒരു മികച്ച ടീം വർക്കുള്ള ടീമാക്കിയെടുക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. അതുപോലെ ക്ലബ്ബിനെ, ക്ലബ്ബിൻ്റെ പഴയ പ്രതാപത്തിലേക്ക് എത്തിക്കുകയെന്ന ദൗത്യവും എറിക് ടെൻ ഹാഗിന് മുന്നിലുണ്ട്.

2025വരെയുള്ള കരാറിലാണ് എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഒപ്പുവെച്ചത്. നിലവിലെ പരിശീലകനായ റാങ്നിക് എറിക് ടെൻ ഹാഗിന്റെ വരവോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കൺസൾട്ടിങ് റോളിലേക്ക് മാറും.

Post a Comment

Previous Post Next Post