അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഔബമേയാങ്ങ്

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഔബമേയാങ്ങ്

അടുത്ത വർഷം ഐവറി കോസ്റ്റിൽ നടക്കുന്ന ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിനുള്ള യോഗ്യതാ കാമ്പെയ്‌ൻ ഗാബോൺ ആരംഭിക്കുന്നതിന് രണ്ടാഴ്ച്ച ബാക്കി നിൽക്കെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് ക്യാപ്റ്റനും മുന്നേറ്റ താരവുമായ ഔബമേയാങ്ങ്. താരത്തിൻ്റെ വിരമികളുമായി സംബന്ധിച്ച കത്ത് ലഭിച്ചതായി ഗാബോൺസ് ഫുട്ബോൾ ഫെഡറേഷനും അറിയിച്ചു.

"13 വർഷം എന്റെ രാജ്യത്തെ പ്രതിനിധീകരിച്ച അഭിമാനത്തിൽ, ഞാൻ എന്റെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിക്കുകയാണ്. ഗബോണീസ് ജനതയ്ക്കും മോശം സമയത്തും എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. റോംനിസ്‌പോർട്‌സിൽ അരങ്ങേറ്റം കുറിച്ച ദിവസം, അല്ലെങ്കിൽ നൈജീരിയയിൽ നിന്ന് ആഫ്രിക്കൻ ബാലൺ ഡി'ഓർ പുരസ്‌കാരം നേടിയ ദിവസം തുടങ്ങിയ ഒരുപാട് നല്ല ഓർമ്മകൾ ഞാൻ സൂക്ഷിക്കും. കരിയറിൽ ഞാൻ കണ്ടുമുട്ടിയ എന്റെ എല്ലാ പരിശീലകർക്കും സ്റ്റാഫിനും കളിക്കാർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു."- ഗാബോൺ ആരാധകർക്ക് തുറന്ന കത്തിൽ താരം എഴുതി.

ചെറുപ്പത്തിൽ ഫ്രാൻസിന് വേണ്ടി കളിച്ച താരം, പിന്നീട് സീനിയർ ലെവലിൽ ഗബോണെ പ്രതിനിധീകരിക്കാം എന്ന് തീരുമാനമെടുക്കുകയായിരുന്നു. ഗാബോൺ ഫുട്ബാളിൻ്റെ ചരിത്രത്തിലെ തന്നെ മികച്ച താരമായി കണക്കാക്കുന്ന ഔബമെയാങ്, ഗബോണിനായി 72 മത്സരങ്ങളിൽ നിന്ന്  30 ഗോളുകൾ നേടിയിട്ടുണ്ട്.

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചെങ്കിലും താരം ക്ലബ്ബ് ഫുട്ബോളിൽ സജീവമായി തന്നെ ഉണ്ടാകും. നിലവിൽ ബാഴ്‌സലോണയിലെ ഏറ്റവും പ്രധാനപ്പെട്ട മുന്നേറ്റ താരമാണ്  ഔബമേയാങ്ങ്.


Post a Comment

Previous Post Next Post