ഇന്റർ മിലാൻ വിങ്ങറായ പെരിസിച്ചുമായി ടോട്ടൻഹാം കരാറിലെത്തി. 2024വരെയുള്ള രണ്ട് വർഷത്തെ കരാറാണ് താരത്തിന് ടോട്ടൻഹാം നൽകിയിരിക്കുന്നത്. താരം അടുത്താഴ്ച്ച ലണ്ടനിൽ എത്തി മെഡിക്കൽ പൂർത്തിയാക്കും. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയ ടോട്ടൻഹാമിന് കൂടുതൽ ശക്തി പകരുന്നതാണ് താരത്തിൻ്റെ ക്ലബ്ബിലേക്കുള്ള വരവ്.
2020-21 സീസണിൽ കോണ്ടെ പരിശീലിപ്പിച്ച ഇൻ്റർ മിലാൻ സീരി എ ജേതാക്കളാകുമ്പോൾ ടീമിലെ ഒരു പ്രധാന താരമായിരുന്നു പെരിസിച്ച്. പരിശീലകൻ കോണ്ടെയുമായി അടുത്ത ബന്ധം പുലർത്തുന്ന താരം, ഇൻ്റർ മിലാൻ വാഗ്ദാനം ചെയ്ത കരാർ നിരസിച്ചാണ് ടോട്ടൻഹാമിലേക്ക് എത്തുന്നത്.
ഈ സീസണിലെ ടോട്ടൻഹാമിന്റെ രണ്ടാമത്തെ സൈനിംഗാണ് ഇത്. നേരത്തെ സൗത്താംപ്ടൺ ഗോൾകീപ്പർ ഫ്രേസർ ഫോർസ്റ്ററിന്റെ സൈനിംഗ് ടോട്ടൻഹാം പൂർത്തിയാക്കിയിരുന്നു.
Ivan Perisić’s set to join Tottenham, here we go! Full agreement set to be signed on a two year deal. Inter have received final communication. 🚨🇭🇷 #THFC
— Fabrizio Romano (@FabrizioRomano) May 28, 2022
Medical could take place next week in London, once everything will be signed. Antonio Conte wanted Ivan as priority. pic.twitter.com/9s9Drlauha
Post a Comment