തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിൽ കളിച്ച് കൊണ്ടിരിക്കുന്ന റയൽ മാഡ്രിഡ് മുന്നേറ്റ താരം കരീം ബെൻസിമയെ പ്രശംസിച്ചിരിക്കുകയാണ് ബാഴ്സലോണ താരം ഡാനി ആൽവസ്. റയൽ മാഡ്രിഡിനെ ലാ ലീഗ് ചാമ്പ്യന്മാർ ആകുന്നതിലും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കുന്നതിലും മുന്നിൽ നിന്ന് നയിച്ച താരം ബാലൺ ഡി ഓർ അർഹിക്കുന്നുണ്ട് എന്നാണ് ഡാനി ആൽവസ് പറഞ്ഞിരിക്കുന്നത്.
"ബെൻസിമക്ക് ബാലൺ ഡി ഓർ വിജയിയാകാനുള്ള എല്ലാ അവസരവുമുണ്ട്. പക്ഷേ, ചാമ്പ്യൻസ് ലീഗ് അതിൽ വലിയ സ്വാധീനം ചെലുത്തുന്ന ഒന്നാണ്. അദ്ദേഹത്തിന് അത് വിജയിക്കാനായാൽ, മറ്റ് പേരുകൾ ഉണ്ടെങ്കിലും അദ്ദേഹം തന്നെയായിരിക്കും ഫേവറൈറ്റ്." - ഡാനി ആൽവസ് വ്യക്തമാകി.
ബെൻസിമ ഈ സീസണിൽ കാഴ്ച്ചവെക്കുന്ന പ്രകടനത്തിൽ താരത്തെ നിരവധി പേർ മുമ്പും പ്രശംസിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം ഫെർഡിനാൻഡ് ഈ വർഷത്തെ ബാലൺ ഡി ഓറിന് 100 ശതമാനവും അർഹൻ ബെൺസിമയാണെന്ന് പറഞ്ഞപ്പോൾ, റെന്നസ് പരിശീലകൻ ബ്രൂണോ ജെനിസിയോ ബെൺസിമയെ ഇതിഹാസ താരം ജോഹാൻ ക്രൈഫിനോടാണ് ഉപമിച്ചത്.
പുതിയ ബാലൺ ഡി ഓർ പവർ റാങ്കിംഗിൽ ബെൻസിമ തന്നെയാണ് മുന്നിലുള്ളതെങ്കിലും താരത്തിന് ഭീഷണിയായി ലിവർപൂൾ താരങ്ങളായ സലായും മാനെയം 2, 3 സ്ഥനങ്ങളിലുണ്ട്. ഒരുപക്ഷേ ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ജേതാക്കളായാൽ കാര്യങ്ങൾ മാറിമറിഞ്ഞേക്കാം.
ഈ സീസണിൽ ലാ ലീഗയിൽ റയൽ മാഡ്രിഡിനായി 26 ഗോളുകളും 11 അസിസ്റ്റുമുള്ള താരം, ചാമ്പ്യൻസ് ലീഗിൽ 15 ഗോളുമായി ഏറ്റവും ഗോൾ നേടിയവരുടെ പട്ടികയിൽ ഒന്നാമതാണ്.
Post a Comment