ഡോർട്ട്മുണ്ട് മുന്നേറ്റ താരം ഹാലണ്ടുമായി മാഞ്ചസ്റ്റർ സിറ്റി കരാറിലെത്തിയതായി റിപ്പോർട്ട്. ഈ സീസണിൽ ഒരു മികച്ച സ്‌ട്രൈക്കറില്ലാതെ ബുദ്ധിമുട്ടിയ മാഞ്ചസ്റ്റർ സിറ്റിയെ സംബന്ധിച്ച് ഹാലണ്ടിന്റെ സൈനിംഗ് പൂർത്തിയാകുന്നതോടെ വരുന്ന നാലഞ്ച് വർഷത്തേക്ക് മുന്നേറ്റ നിരയിലേക്കുള്ള ഒരു പരിഹാരം കൂടിയാണ്. ഈ ആഴ്ച്ചയുടെ അവസാനമോ അല്ലെങ്കിൽ അടുത്ത ആഴ്ച്ചയോ മാഞ്ചസ്റ്റർ സിറ്റിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
താരത്തിന്റെ റിലീസ് ക്ലോസായ 75 മില്ല്യൺ യൂറോ നൽകിയാണ് സിറ്റി താരത്തെ ഇത്തിഹാദിൽ എത്തിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയെ സംബന്ധിച്ച് നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായ ഹാലണ്ടിനെ 75 മില്ല്യൺ മാത്രം നൽകി ഇത്തിഹാദിൽ എത്തിക്കാൻ കഴിയുന്നത് വലിയ കാര്യമാണ്. 2027 വരെയുള്ള അഞ്ച് വർഷത്തെ കരാറാണ് താരത്തിന് മാഞ്ചസ്റ്റർ സിറ്റി നൽകാൻ ഉദ്ദേശിക്കുന്നത്.
ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യം വെക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് കൂടുതൽ കരുത്ത് പകരുന്നതാണ് ഹാളണ്ടിന്റെ വരവ്. ഓസ്ട്രിയൻ ക്ലബായ ആർബി സാൽസ്ബർഗിൽ നിന്ന് 2020ലാണ് താരം ഡോർട്ട്മുണ്ടിൽ എത്തുന്നത്. തുടർന്ന് ഡോർട്ട്മുണ്ടിനായി 88 മത്സരങ്ങളിൽ നിന്നും 85 ഗോളുകൾ നേടാൻ താരത്തിന് സാധിച്ചു.
മാഞ്ചസ്റ്റർ സിറ്റിക്ക് പുറമെ റയൽ മാഡ്രിഡും താരത്തിന് വേണ്ടി ശക്തമായി രംഗത്തുണ്ടായിരുന്നു.
Erling Haaland to Manchester City, here we go! Haaland has passed medical tests as new Man City player today, he’s back in Dortmund. It will be OFFICIAL this week 🚨🔵 #MCFC
— Fabrizio Romano (@FabrizioRomano) May 9, 2022
Man City told BVB board that they will activate release clause [closer to €60m than €75m] in few hours. pic.twitter.com/heYobi8S1Y
Post a Comment