പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന നിർണ്ണായക മത്സരത്തിൽ ന്യൂകാസ്റ്റിൽ യുണൈറ്റഡിനെ പരാജയപ്പെടുത്താൻ സാധിച്ചത് മാഞ്ചസ്റ്റർ സിറ്റിയെ സംബന്ധിച്ച് വളരെ ആശ്വാസകരമായ കാര്യമായിരുന്നു. സ്റ്റെർലിങ്, ലപോർട്ടെ, റോഡ്രി, ഫോഡൻ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ എതിരില്ലാതെ 5 ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ന്യൂകാസ്റ്റിൽ യുണൈറ്റഡിനെത്തിരെ വിജയം സ്വന്തമാക്കിയത്. വിജയത്തോടെ ലിവർപൂളുമായുള്ള പോയിൻ്റ് വ്യത്യാസം 3 ആക്കി ഉയർത്താൻ സിറ്റിക്ക് സാധിച്ചു.
മത്സര ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ സിറ്റി പരിശീലകനായ പെപ് പറഞ്ഞിരിക്കുന്നത് ഞങ്ങൾ കിരീട ജേതാക്കളാകുന്നതിനേക്കാളും ലിവർപൂൾ കിരീട ജേതാക്കളാകാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത് എന്നാണ്. കൂടാതെ പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, എഫ്‌എ കപ്പ്, ലീഗ് കപ്പ് എന്നിവ ലിവർപൂൾ നേടുന്നത് തടയാനുള്ള സിറ്റിയുടെ ശ്രമത്തിന് എല്ലാവരും എതിരാണെന്നും ഗ്വാർഡിയോള വ്യക്തമായി.
"എല്ലാവരും ഞങ്ങൾ കിരീട ജേതാക്കളാകുന്നതിനേക്കാളും ലിവർപൂൾ കിരീട ജേതാക്കളാകാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. തീർച്ചയായും യൂറോപ്പ്യൻ മത്സരത്തിൽ ലിവർപൂളിന് അവിശ്വസനീയമായ ചരിത്രമുണ്ട്, പക്ഷേ അത് പ്രീമിയർ ലീഗിലില്ല, കാരണം അവർക്ക് 30 വർഷത്തിനുള്ളിൽ ഒരു കിരീടമേ നേടാൻ സാധിച്ചിട്ടുള്ളു, പക്ഷെ അതൊരു പ്രശ്നമല്ല. ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച ചരിത്രമുള്ള ക്ലബുകളാണ്. പക്ഷേ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞങ്ങൾ ഇവിടെയുണ്ട്. ഞങ്ങളെക്കാൾ ലിവർപൂൾ വിജയിക്കണമെന്ന് ആളുകൾ ആഗ്രഹിക്കുന്നു, ഒരുപക്ഷേ അവർക്ക് ലോകമെമ്പാടും കൂടുതൽ ആരാധകർ ഉണ്ടായത് കൊണ്ടായിരിക്കാം.
ശനിയാഴ്ച്ച ടോട്ടൻഹാമുമായി സമനില വഴങ്ങിയതാണ് ലിവർപൂളിന് തിരിച്ചടിയായത്. മൂന്ന് മത്സരങ്ങൾ അവശേഷിക്കെ ഇനി വരുന്ന കളികളിൽ വോൾവെസ്, ഈസ്റ്റ് ഹം യുണൈറ്റഡ്, ആസ്റ്റൺ വില്ല എന്നീ ടീമുകളെ തോൽപ്പിക്കാൻ കഴിഞ്ഞാൽ, മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നാലാമതും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളാക്കാം.
Pep Guardiola says everyone in the country wants Liverpool FC to win Premier League over Man City #mcfc https://t.co/m2dJg4QP81
— Manchester City News (@ManCityMEN) May 8, 2022
Post a Comment