മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോഗ്ബക്ക് മേൽ താൽപര്യം പ്രകടിപ്പിച്ച് ചിരവൈരികളായ മാഞ്ചസ്റ്റർ സിറ്റി

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോഗ്ബക്ക് മേൽ താൽപര്യം പ്രകടിപ്പിച്ച് ചിരവൈരികളായ മാഞ്ചസ്റ്റർ സിറ്റി

മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിച്ച് ഈ സീസണിന്റെ അവസാനം ഫ്രീ ഏജന്റാകുന്ന പോഗ്ബക്കായി ചിരവൈരികളായ മാഞ്ചസ്റ്റർ സിറ്റി രംഗത്തെന്ന് റിപ്പോർട്ട്. താരത്തെ നിലനിർത്താൻ ക്ലബ്ബിന് താൽപര്യമുണ്ടെന്നിരിക്കെ, താരത്തിൻ്റെ കരാർ പുതുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരവധി തവണ ശ്രമിച്ചിരുന്നെങ്കിലും താരം കരാർ പുതുക്കാൻ അനുകൂല നിലപാടായിരുന്നില്ല സ്വീകരിച്ചത്.

ഈ സീസണിന് ശേഷം ക്ലബ് വിടുന്ന മധ്യനിര താരം ഫെർണാണ്ടീന്യോക്ക് പകരം അടുത്ത സീസണിലേക്ക് മധ്യനിര ശക്തിപ്പെടുത്തേണ്ടത് മാഞ്ചസ്റ്റർ സിറ്റിക്ക് അനിവാര്യമാണ്. തുടർന്നാണ് മാഞ്ചസ്റ്റർ സിറ്റി ഈ സീസണിന് ശേഷം ഫ്രീ ഏജന്റാകുന്ന താരതിനുമേൽ താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, മികച്ച സാമ്പത്തിക ശേഷിയുള്ള ടീമിന് 29കാരനായ താരം ആവശ്യപ്പെടുന്ന വേതനം നൽകാൻ കഴിയുമെന്നതും മാഞ്ചസ്റ്റർ സിറ്റിക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണ്. ഒരുപക്ഷെ താരം സിറ്റിയിലേക്ക് ചേക്കേറാൻ സമ്മതം മൂളിയാൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സെൻസേഷണൽ ട്രാൻസ്ഫെറുകളിൽ ഒന്നായിരിക്കും ഇത്. 

നേരത്തെ ഔട്ട്‌ലെറ്റ് ഫിഗാരോയോട് സംസാരിക്കവെ കഴിഞ്ഞ 5 വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡിന് മേജർ കിരീടങ്ങളൊന്നും നേടാൻ സാധിക്കാത്തതിൽ പോഗ്ബ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. താൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ സന്തോഷവാനല്ലായെന്നും, മാഞ്ചസ്റ്റർ യുണൈറ്റഡിലായാലും മറ്റ് ക്ലബ്ബിലായാലും തനിക്ക് കിരീടങ്ങൾ നേടണം എന്ന് വ്യക്തമാക്കിയ താരം, നിലവിൽ പെപ്പിന്റെ കീഴിൽ മികച്ച ഫോമിൽ കളിച്ച് കിരീടങ്ങൾ നേടുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ ഓഫർ സ്വീകരിക്കുമോയെന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുകുന്നത്.  

2016ലാണ് താരത്തെ 89 മില്ല്യൺ നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ് ജുവന്റസിൽ നിന്ന് തിരികെ ഓൾഡ് ട്രാഫൊർഡിൽ എത്തിക്കുന്നത്. ക്ലബ്ബിൽ തിരിച്ചെത്തി, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കൂടെ യൂറോപ്പ ലീഗ് മാത്രമാണ് താരത്തിന് നേടാൻ സാധിച്ചത്. യുവന്റസ്, പിഎസ്ജി, റയൽ മാഡ്രിഡ് തുടങ്ങിയ ക്ലബ്ബുകൾ താരത്തിനായി രംഗത്തുണ്ട്.

Post a Comment

Previous Post Next Post