ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂൾ ജേതാക്കളാകണമെന്ന് മുൻ റയൽ മാഡ്രിഡ് താരം ജയിംസ് റോഡ്രിഗസ്

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂൾ ജേതാക്കളാകണമെന്ന് മുൻ റയൽ മാഡ്രിഡ് താരം ജയിംസ് റോഡ്രിഗസ്

മെയ് 28ന് ശനിയാഴ്ച്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ക്ലോപ്പിന്റെ ലിവർപൂളും അൻസലോട്ടിയുടെ റയൽ മാഡ്രിഡും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ആര് വിജയിക്കുമെന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. എന്നാൽ മുൻ റയൽ മാഡ്രിഡ് താരം കൂടിയായ ജയിംസ് റോഡ്രിഗസ് പറഞ്ഞിരിക്കുന്നത്, തന്റെ ആഗ്രഹം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തി ലിവർപൂൾ ജേതാക്കളാകണം എന്നാണ്. 

ജെയിം എക്കെനിക്കുമായുള്ള ട്വിച്ചിന്റെ അഭിമുഖത്തിലാണ് കൊളംബിയൻ സഹതാരം ലൂയിസ് ഡയസുള്ളത് കൊണ്ട് താൻ ലിവർപൂളിലെ സപ്പോർട്ട് ചെയ്യുന്നു എന്ന് ജയിംസ് പറഞ്ഞത്. "ലിവർപൂൾ വളരെ നന്നായി കളിക്കുന്നുണ്ട്. അവരുടെ കൂടെ ലൂയിസ് ഡയസ് ഉണ്ട്, എനിക്ക് അവൻ വിജയികമെന്നാണ് ആഗ്രഹം. കൂടാതെ ഇത്തരത്തിലുള്ള മത്സരങ്ങളിൽ റയൽ മാഡ്രിഡ് വളരെ ശക്തരാണെന്നും ക്വാർട്ടർ ഫൈനലിലും സെമിഫൈനലിലും അത് നമ്മൾ കണ്ടതാണെന്നും ജയിംസ് കൂട്ടിച്ചേർത്തു.

റയൽ മാഡ്രിഡ് പരിശീലകൻ അൻസലോട്ടിയുമായി മികച്ച ബന്ധം കാത്തു സൂക്ഷിക്കുന്ന മുൻ റയൽ മാഡ്രിഡ് താരം കൂടിയായ ജയിംസ്, ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെ സപ്പോർട്ട് ചെയ്യുന്നു എന്ന ഞെട്ടലിലാണ് റയൽ മാഡ്രിഡ് ആരാധകർ. 2014 ബ്രസീലിയൻ ലോകകപ്പിലെ മികച്ച പ്രകടനം കണ്ടാണ് അന്നത്തെ റയൽ മാഡ്രിഡ് പരിശീലകനായ അൻസലോട്ടി താരത്തെ സാന്റിയാഗോ ബെർണബ്യൂവിൽ എത്തിക്കുന്നത്. തുടർന്ന് അൻസലോട്ടി ബയേൺ മ്യൂണിക്ക് എവെർട്ടൺ എന്നീ ടീമുകളുടെ പരിശീലകനായപ്പോഴും താരം ആൻസലോട്ടിയുടെ കീഴിൽ കളിച്ചിരുന്നു. 

ചാമ്പ്യൻസ് ലീഗിൽ 14ആം കിരീടം റയൽ മാഡ്രിഡ് ലക്ഷ്യം വെക്കുമ്പോൾ, 2018ലെ തോൽവിക്ക് പകരം ചോദിച്ച് തങ്ങളുടെ 7ആം കിരീടമാണ് ലിവർപൂൾ ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ 5 വർഷത്തിനിടെ ലിവർപൂളിന്റെ 3 മത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലാണിത്.

Post a Comment

Previous Post Next Post