ഈ സീസണിന് ശേഷം ജുവെന്റസ് വിടുമെന്ന് വ്യക്തമാക്കി വെറ്ററൻ താരമായ ചില്ലിനി

ഈ സീസണിന് ശേഷം ജുവെന്റസ് വിടുമെന്ന് വ്യക്തമാക്കി വെറ്ററൻ താരമായ ചില്ലിനി

നീണ്ട 17 വർഷത്തിന് ശേഷം ജുവന്റസിന്റെ ക്യാപ്റ്റനും വെറ്ററൻ താരവുമായ ചില്ലിനി തന്റെ ക്ലബ്ബായ ജുവെന്റസുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണ്. ഇന്നലെ നടന്ന കോപ്പ ഇറ്റാലിയ ഫൈനലിൽ ഇന്റർ മിലാനോട് 4-2 ന് പരാജപ്പെട്ടതിന് പിന്നാലെയാണ് 37കാരനായ താരം ഈ സീസണിന് ശേഷം ജുവെന്റസ് വിടുമെന്ന് പ്രഖ്യാപിച്ചത്. പിർലോക്കും ബഫണിനും ശേഷം ജുവെന്റസിന് വേണ്ടി ഏറ്റവും കൂടുതൽ ബൂട്ടുകെട്ടിയ താരമാണ് ചില്ലിനി.

കോപ്പ ഇറ്റാലിയ ഫൈനൽ മത്സരത്തിന് ശേഷം സ്‌പോർട്ട് മീഡിയസെറ്റിനോട് സംസാരിക്കവെയാണ് തിങ്കളാഴ്ച്ച ഞാൻ എന്റെ യുവന്റസ് സ്റ്റേഡിയത്തോട് വിട പറയുമെന്ന് താരം വ്യക്തമാകിയത്. ജുവെന്റസുമായി താരത്തിന് 2023 ജൂൺ വരെ കരാറുണ്ടെങ്കിലും, താരം ഈ സീസണിന് ശേഷം ക്ലബ്ബ് വിടാമെന്ന് തീരുമാനിക്കുകയായിരുന്നു. എംഎൽഎസ് ലീഗിലേക്ക് ചേക്കേറുമെന്ന് കരുതപ്പെടുന്ന താരത്തിനായി ലോസ് ഏഞ്ചൽസ് എഫ് സി രംഗത്തുണ്ട്.

തിങ്കളാഴ്ച്ച ജുവെന്റസിന്റെ മൈതാനമായ അലയൻസ് സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ലാസിയോയാണ് ജുവെന്റസിന്റെ എതിരാളി. 2004ൽ ലിവോർണോയിൽ നിന്ന് ടൂറിനിൽ എത്തിയ താരം ക്ലബ്ബിനോട് വിടപറയുമ്പോൾ, നീണ്ട രണ്ടര പതിറ്റാണ്ടിന്റെ ജുവെന്റസിലെ ഒരു അദ്ധ്യായമാണ് അവസാനിക്കുന്നത്. ജുവെന്റസിൽ എത്തിയതിന് ശേഷം ക്ലബ്ബ്, ഒമ്പത് ലീഗ് കിരീടങ്ങളും അഞ്ച് ഇറ്റാലിയൻ കപ്പുകളും നേടുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. 

വെംബ്ലി സ്‌റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഇന്റർകോണ്ടിനെന്റൽ ഫൈനലിന് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കുമെന്ന് ചില്ലിനി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. 

Post a Comment

Previous Post Next Post