ബ്രസീലിയൻ മുന്നേറ്റ താരം ജീസസിനായി ആഴ്‌സണൽ തന്നെ സമീപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി താരത്തിന്റെ ഏജന്റ് മാഴ്‌സലോ പെറ്റിനാട്ടി. ഹാലണ്ടിന്റെ വരവോടെ മുന്നേറ്റനിരയിൽ സ്ഥാനം നഷ്ടപ്പെടുമെന്നുറപ്പുള്ള ജീസസ് ഈ സീസണിന് ശേഷം മാഞ്ചസ്റ്റർ സിറ്റി വിടുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് താരത്തിന്റെ ഏജന്റിന്റെ ഈ വെളിപ്പെടുത്തൽ.
ഇറ്റാലിയൻ ജേർണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയോട് സംസാരിക്കവെയാണ് താരത്തിനും ആഴ്‌സണലിന്റെ ഓഫറിൽ താൽപര്യമുണ്ടെന്ന് പെറ്റിനാട്ടി വ്യക്തമാകിയത്. "ഞങ്ങൾ ആഴ്‌സണലുമായി ജീസസിനെ കുറിച്ച് ചർച്ചകൾ നടത്തിയിരുന്നു. ഞങ്ങൾക്ക് ആ ഓഫർ ഇഷ്ടപ്പെട്ടു. ഞങ്ങൾ അത് ചർച്ചചെയ്യുകയാണ്. 6 ക്ലബ്ബുകൾക്ക് കൂടി ജീസസിൽ താൽപ്പര്യമുണ്ട്. അദ്ദേഹം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സിറ്റിയുമായുള്ള അവസാന മത്സരത്തിനാണ്. പെറ്റിനാട്ടി ഇറ്റാലിയൻ ജേർണലിസ്റ്റിനോട് പറഞ്ഞു.
ഒബാമയാങ് ക്ലബ്ബിൽ നിന്ന് പോവുകയും, ഈ സീസണിന്റെ അവസാനത്തിൽ ലകാസെറ്റെയും എൻകെറ്റിയെയും ടീം വിടുമെന്നിരിക്കെ, അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിൽ യോഗ്യത നേടാൻ നിൽക്കുന്ന ആഴ്‌സണലിന് മുന്നേറ്റ നിരയിൽ ഒരു സ്‌ട്രൈക്കറെ തീർച്ചയായും അനിവാര്യമാണ്. ഗ്വാർഡിയോളയുടെ കീഴിൽ ഒരു സ്ഥിരം സ്റ്റാർട്ടറല്ലാത്ത 25കാരനായ താരത്തിന് ആഴ്‌സണലിൽ എത്തിയാൽ മുന്നേറ്റ നിരയിലെ ഒരു പ്രധാനപ്പെട്ട താരമാകാൻ തന്നെ സാധിക്കും.
2023 ജൂൺ വരെ സിറ്റിയുമായി കരാറുള്ള താരം, 2017ൽ ബ്രസീലിയൻ ക്ലബ് പാൽമെറാസിൽ നിന്നാണ് ഇത്തിഹാദിൽ എത്തുന്നത്. തുടർന്ന് മാഞ്ചസ്റ്റർ സിറ്റിക്കായി 234 മത്സരങ്ങളിൽ നിന്നും 95 ഗോളുകൾ നേടിയിട്ടുണ്ട്.
Exclusive. Gabriel Jesus agent Marcelo Pettinati tells me: “We had talks with Arsenal about Gabriel Jesus, we like the project - it’s a possibility we’re discussing”. 🚨🇧🇷 #AFC
— Fabrizio Romano (@FabrizioRomano) May 11, 2022
“There are 6 more clubs interested in Gabriel - he’s focused on final games with Man City, we’ll see”. pic.twitter.com/kEHF2LqAdC
Post a Comment