കഴിഞ്ഞ എട്ട് വർഷമായി ബയേൺ മ്യൂണിക്കിൽ കളിക്കുന്ന 33കാരനായ ലെവന്‍ഡോസ്‌കി ക്ലബുമായി കരാർ പുതുക്കില്ലായെന്ന് വ്യക്തമാക്കി. നേരത്തെ കരാർ സംബന്ധിച്ച് ബയേൺ മ്യൂണിക്കുമായി നടത്തിയ ചർച്ചയിൽ താരം കടുത്ത അതൃപ്തിയാണ് അറിയിച്ചിരുന്നത്. തുടർന്നാണ് താരം ബയേൺ മ്യൂണിക്കുമായുള്ള കരാർ പുതുക്കില്ലായെന്ന് വ്യക്തമാക്കിയത്.
സ്കൈ സ്പോട്സിനോട് സംസാരിക്കവെ, ബയേണിന് വേണ്ടിയുള്ള എന്റെ അവസാന മത്സരമായിരിക്കുമിത്. 100 ശതമാനം എനിക്ക് അത് പറയാൻ കഴിയില്ല, പക്ഷേ അത് ആകാം. ക്ലബ്ബിനും എനിക്കും ഏറ്റവും മികച്ച ഒരു പരിഹാരം നമ്മൾ കണ്ടെത്തണം. എനിക്ക് ഒരു വർഷം കൂടി ബാക്കിയുണ്ട്. ബയേൺ മ്യൂണിക്ക് ഡയറക്ടർ സാലിഹാമിഡ്സിക്കിനോട് ഒരു നല്ല ഓഫർ വരുമ്പോൾ നിങ്ങൾ അതിനെക്കുറിച്ച് ചിന്തിക്കണമെന്ന് പറഞ്ഞിരുന്നുവെന്നും താരം വ്യക്തമായി.
നിലവിൽ 2023 വരെയാണ് ലെവന്‍ഡോസ്‌കിക്ക് ബയേണ്‍ മ്യൂണിക്കുമായി കരാറുഉള്ളത്. മുപ്പത് വയസ് കഴിഞ്ഞ താരങ്ങൾക്ക് ഒരു വർഷത്തേക്ക് മാത്രം കരാർ നീട്ടി നൽകുന്ന ബയേൺ മ്യൂണിക്ക്, ഇപ്പോ കിട്ടുന്ന വേതനത്തെക്കാൾ കുറവ് വേതനം സ്വീകരിക്കാൻ തയ്യാറാണെങ്കിൽ ലെവന്‍ഡോസ്‌കിക്ക് രണ്ട് വർഷത്തേക്ക് കൂടെ കരാർ നൽകാമെന്ന നിലപാടിലായിരുന്നു. എന്നൽ രണ്ടു വർഷത്തെ കരാറും പ്രതിഫലത്തിൽ വർദ്ധനവും വേണമെന്നാണ് താരം ആവിശ്യപ്പെട്ടിരുന്നത്. മുന്നോട്ട് വെച്ച് ആവിശ്യങ്ങൾ ഇരുകൂട്ടരും സ്വീകരിക്കാൻ തയ്യാറായിരുന്നില്ല.
2014-ൽ ഡോർട്ട്മുണ്ടിൽ നിന്ന് ബയേണിൽ എത്തിയ ലെവന്‍ഡോസ്‌കി ചാമ്പ്യൻസ് ലീഗ് ഉൾപെടെ നിരവധി കിരീടങ്ങൾ ക്ലബിനൊപ്പം നേടിയിട്ടുണ്ട്. തുടർച്ചയായ രണ്ടാം തവണയും ഫിഫയുടെ മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ട താരം, ഇന്ന് ഫുട്ബോൾ ലോകത്തെ ഏറ്റവും അപടകാരിയായ മുന്നേറ്റ താരമാണ്.
Post a Comment