ബെയ്ൽ റയൽ മാഡ്രിഡ് ചരിത്രത്തിൻ്റെ ഭാഗമാണെന്ന് പരിശീലകൻ അൻസലോട്ടി

ബെയ്ൽ റയൽ മാഡ്രിഡിൻ്റെ ചരിത്രത്തിൻ്റെ ഭാഗമാണെന്ന് പരിശീലകൻ അൻസലോട്ടി

റയൽ മാഡ്രിഡിന് മൂന്ന് ലാ ലിഗ കിരീടവും നാല് ചാമ്പ്യൻസ് ലീഗും ഉൾപ്പെടെ നിരവധി നേട്ടങ്ങൾ സ്വന്തമാക്കാൻ സഹായിച്ച ബെയ്ൽ, റയൽ മാഡ്രിഡ് എന്ന ക്ലബ്ബിൻ്റെ ചരിത്രത്തിലെ തന്നെ ഭാഗമാണെന്ന് പരിശീലകൻ അൻസലോട്ടി. ഈ സീസണിന്  ശേഷം ക്ലബ്ബ് വിടുന്ന താരത്തിന് ഒരു മികച്ച യാത്രയയപ്പ് നൽകണമെന്നും പരിശീലകൻ ആരാധകരോട് പറഞ്ഞു.

"അവൻ കളിക്കുന്നുണ്ടോയെന്നതല്ല, അവൻ ഈ ക്ലബിന്റെ ചരിത്രത്തിന്റെ ഭാഗമാണെന്നതാണ് പ്രധാനം. താരം ക്ലബിനായി ചില കാര്യങ്ങൽ ചെയ്തുവെച്ചിട്ടുണ്ട്, അത് നമ്മൾ ഓർക്കണം, താരം എപ്പോഴും റയൽ മാഡ്രിഡ് ആരാധകരുടെ ഓർമകളിൽ ഉണ്ടാകും."- അൻസലോട്ടി പറഞ്ഞു.

താരത്തിനെതിരെ ആരാധകർ തിരിഞ്ഞതും കളിക്കളത്തിൽ ഇറങ്ങുമ്പോൾ കൂക്കിവിളിക്കുന്നതെല്ലാമാണ്, ആദ്യ ഇലവനിൽ ഇല്ലെങ്കിൽ പോലും സാന്റിയാഗോ ബെർണാബുവിൽ വെച്ച് നടക്കുന്ന അവസാന ലാ ലീഗ മത്സരത്തിന് ശേഷം, താരത്തിന് ഒരു മികച്ച യാത്രയയപ്പ് നൽകണമെന്ന് ആരാധകരോട് അൻസലോട്ടി അപേക്ഷിക്കാൻ കാരണം. ക്ലബ്ബിൽ ഉയർന്ന വേതനം വാങ്ങുന്ന താരത്തിനെ, പരിക്കും അതെ തുടർന്നുള്ള മോശം ഫോമും കാരണം ക്ലബ്ബ് വിൽക്കാനൊരുങ്ങിയിട്ടും ക്ലബ് വിടാൻ തയ്യാറാകാതെ നിന്നതാണ് ബെയ്ലിനെ റയൽ മാഡ്രിഡ് ആരാധകരുടെ കണ്ണിലെ കരടാക്കിയത്.

2013 ൽ ടോട്ടൻഹാമിൽ നിന്നും റയൽ മാഡ്രിഡിൽ എത്തിയ താരം ക്ലബ്ബിനായി 250 മത്സരങ്ങളിൽ നിന്ന് 100 ഗോളുകൾ നേടിയിട്ടുണ്ട്. 

Post a Comment

Previous Post Next Post