മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ ഗ്വാർഡിയോളയും ലിവർപൂൾ പരിശീലകൻ ക്ലോപ്പും തമ്മിലുള്ള വാക്ക്പോര് മുറുകുകയാണ്. കഴിഞ്ഞ ദിവസം സിറ്റി പരിശീലകൻ ഗ്വാർഡിയോള നടത്തിയ പരാമർശമാണ് ക്ലോപ്പിനെ ചൊടിപ്പിച്ചിരിക്കുനത്. ഇപ്പോഴിതാ മാധ്യമപ്രവർത്തകർ ഈ കാര്യം ചോദിച്ചപ്പോൾ ഗ്വാർഡിയോളക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്.
ചാമ്പ്യൻസ് ലീഗിൽ ലിവർപൂൾ ഫൈനലിൽ എത്തിയതിന്റെ നിരാശ കൊണ്ടാണ് ഗ്വാർഡിയോള ഇത്തരത്തിൽ പ്രതികരിക്കുന്നത് എന്നായിരുന്നു ക്ലോപ്പ് പറഞ്ഞത്. "റയൽ മാഡ്രിഡിനോട് പരാജയപ്പെട്ട മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിന് ശേഷം ഗ്വാർഡിയോള എന്ത് അവസ്ഥയിലാണുള്ളതെന്ന് എനിക്കറിയില്ല. അത് അംഗീകരിക്കാൻ വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. അതിനു പുറമെ ലിവർപൂൾ ഫൈനലിൽ എത്തുകയും ചെയ്തു. അദ്ദേഹം പറഞ്ഞത് ശരി തന്നെയാണ്. ഞങ്ങൾ പ്രീമിയർ ലീഗ് ഒരു തവണ മാത്രമേ വിജയിച്ചിട്ടുള്ളു. എന്നാൽ ഈ രാജ്യം മുഴുവൻ ഞങ്ങൾക്ക് പിന്തുണ നൽകുന്നുണ്ടോ എന്നെനിക്കറിയില്ല". - ക്ലോപ്പ് വ്യക്തമായി.
ന്യൂകാസ്റ്റിൽ യുണൈറ്റഡിനെതിരെയുള്ള മത്സരത്തിന് ശേഷമായിരുന്നു എല്ലാവരും ഞങ്ങൾ കിരീട ജേതാക്കളാകുന്നതിനേക്കാളും ലിവർപൂൾ കിരീട ജേതാക്കളാകാനാണ് ഇഷ്ടപ്പെടുന്നത് എന്ന് മാധ്യമങ്ങളോട് പറഞ്ഞത്. കൂടാതെ യൂറോപ്പ്യൻ മത്സരത്തിൽ ലിവർപൂളിന് അവിശ്വസനീയമായ ചരിത്രമുള്ളതെന്നും, പക്ഷേ അത് പ്രീമിയർ ലീഗിലില്ലായെന്നും, കാരണം അവർക്ക് 30 വർഷത്തിനുള്ളിൽ ഒരു കിരീടമേ നേടാൻ സാധിച്ചിട്ടുള്ളു എന്നും പറഞ്ഞിരുന്നു.
Post a Comment