ഈ സീസണിന്റെ അവസാനത്തോടെ കരാർ അവസാനിക്കുന്ന ചെൽസി പ്രതിരോധ താരം റൂഡിഗറുമായി റയൽ മാഡ്രിഡ് കരാറിലെത്തി. ഫ്രീ ഏജന്റായിട്ടാണ് താരം സാന്റിയാഗോ ബെർണബ്യൂവിൽ എത്തുന്നത്. മെഡിക്കൽ പൂർത്തിയാക്കിയ താരത്തിന് റിപ്പോർട്ടുകൾ പ്രകാരം, വർഷത്തിൽ 7 മില്ല്യൺ യൂറോ വേതനം നൽകുന്ന 2026വരെയുള്ള 4 വർഷത്തെ കരാറാണ് റയൽ മാഡ്രിഡ് നൽകിയിരിക്കുന്നത്.
താരത്തിന് വേണ്ടി നിരവധി ക്ലബ്ബുകൾ രംഗത്തുണ്ടായിരുന്നെങ്കിലും, താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ തീരുമാനിക്കുകയായിരുന്നു. റയൽ മാഡ്രിഡ് പരിശീലകൻ അൻസലോട്ടിയുടെ സാന്നിദ്ധ്യവും താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നതിൽ നിർണായകമായി. താരത്തിന്റെ സൈനിംഗ് റയൽ മാഡ്രിഡ് പൂർത്തിയാക്കിയെങ്കിലും, ഈ സീസണിന്റെ അവസാനമേ താരത്തിന്റെ സൈനിംഗ് ക്ലബ്ബ് ഔദ്ധ്യോഗികമായി പ്രഖ്യാപിക്കൂ.
റൂഡിഗറുമായി കരാർ പുതുക്കാൻ ചെൽസി നിരന്തരമായ ചർച്ചകൾ നടത്തിയെങ്കിലും താരം കരാർ പുതുക്കാൻ തയ്യാറായിരുന്നില്ല. ഇപ്പോൾ കിട്ടുന്ന വേതനത്തിനേക്കാൾ ഇരട്ടി വേതനം ആഴ്ച്ചയിൽ ലഭിക്കണമെന്ന നിലപാടിലായിരുന്നു താരം. നിലവിലെ സാഹചര്യത്തിൽ താരം ആവശ്യപ്പെടുന്ന വമ്പൻ പ്രതിഫലം നൽകാൻ പാറ്റാത്ത സ്ഥിതിയിലാണ് ചെൽസി.
റോമയില്‍ നിന്ന് 2017ലാണ് റൂഡിഗർ ചെൽസിയിൽ എത്തുന്നത്. തുടർന്ന് ചെൽസിയുടെ പ്രതിരോധനിരയിലെ നിർണ്ണായക സാന്നിദ്ധ്യമായ താരം, ചെൽസി പല കിരീടങ്ങളും നേടുന്നതിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്.
Everything is now done between Real Madrid and Toni Rüdiger. The deal has been completed, club sources confirm: he will play for Real. ⚪️⭐️ #RealMadrid
— Fabrizio Romano (@FabrizioRomano) May 10, 2022
Contract until 2026, there’s no option for further season.
Official announcement: end of the season.
Here we go confirmed. pic.twitter.com/N6zn9w5pcR
Post a Comment