തൻ്റെ ക്ലബ്ബായ ലില്ലെയുമായുള്ള കരാർ പുതുക്കി 38കാരനായ പ്രതിരോധ താരം ഫോണ്ടെ. കഴിഞ്ഞ 5 വർഷമായി ലില്ലെക്ക് വേണ്ടി ബൂട്ടുകെട്ടുന്ന താരം, ഒരു വർഷത്തേക്ക് കൂടെയാണ് ക്ലബ്ബുമായി കരാർ പുതുക്കിയത്.
"ഞാൻ എപ്പോഴും പറയുന്നപോലെ, ലില്ലെക്കാണ് എന്റെ മുൻഗണന. ഇവിടെ ഞാൻ സുഖകരമായിരിക്കുന്നു, ഇന്നും ലില്ലെന്റെ ചരിത്രത്തിൽ മനോഹരമായ പേജുകൾ എഴുതാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, അവർക്ക് വേണ്ടി ഞാൻ എല്ലാം നൽകുന്നത് തുടരും.” - കരാർ പുതിക്കിയത്തിന് ശേഷം താരം പറഞ്ഞു.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളായ ക്രിസ്റ്റൽ പാലസ്, സതാംപ്ടൺ, വെസ്റ്റ് ഹാം യുണൈറ്റഡ് എന്നീവക്ക് വേണ്ടി കളിച്ച താരം, 2018ൽ ചൈനീസ് ക്ലബ്ബായ ഡാലിയൻ യിഫാങ്ങിൽ നിന്നാണ് ലില്ലെയിൽ എത്തുന്നത്.
🔴 Le capitaine des Dogues et le LOSC sont heureux d’annoncer aujourd’hui la prolongation de leur contrat conjoint pour une saison supplémentaire.
— LOSC (@losclive) May 20, 2022
Le communiqué ⤵
Post a Comment