ഡച്ച് ക്ലബ്ബ് ഫെയനൂർദിനെ തോൽപ്പിച്ച് റോമയെ കോൺഫറൻസ് ലീഗ് കിരീs ജേതാകളാകിയതിന് ശേഷം, താൻ എവിടേക്കുമില്ല, റോമയിൽ തന്നെ കാണുമെന്ന് പറഞ്ഞ് പരിശീലകൻ മൗറീന്യോ. മത്സരത്തിന് ശേഷം സ്കൈ സ്പോർട്സിനോട് സംസാരിക്കവെ മാധ്യമ പ്രവർത്തകൻ്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പരിശീലകൻ.
"ഞാൻ നൂറു ശതമാനം റോമനിസ്റ്റയാണ്, അതിന് കാരണം ഈ ആരാധകരാണ്, അവർ അവിശ്വസനീയമാണ്. അതുകൊണ്ട് തന്നെ എനിക്ക് ഓഫറുകൾ വന്നാലും, ഞാൻ എവിടേക്കുമില്ല, റോമയിൽ തന്നെ കാണും - മൗറീന്യോ പറഞ്ഞു. ഈ സീസണിന് ശേഷം ഇന്റർ മിലാനിലേക്ക് ചേക്കേറുമെന്ന അഭ്യൂഹത്തിനാണ് ഇതോടെ വിരാമമായത്.
14 വർഷത്തിന് ശേഷമാണ് റോമ ഒരു മേജർ കിരീടം സ്വന്തമാക്കുന്നത്. റോമയുടെ ഈ വിജയത്തോടെ യൂറോപ്യൻ ഫൈനലുകളിൽ ഒരു മത്സരത്തിൽ പോലും പരാജയം അറിഞ്ഞിട്ടില്ലാത്ത പരിശീലകനെന്ന ഖ്യാതി സ്വന്തമാക്കിയ മൗറീന്യോ, യൂറോപ്പിലെ മൂന്നു പ്രധാന ക്ലബ് കിരീടങ്ങൾ നേടുന്ന ആദ്യത്തെ പരിശീലകൻ കൂടിയായി. മൗറീനോയുടെ അഞ്ചാമത്തെ യൂറോപ്യൻ കിരീടം കൂടിയാണ് ഇത്.
إرسال تعليق