ഹോളണ്ട് യുവതാരം സിമ്മൺസ്, പിഎസ്ജിയുടെ കരാർ പുതുക്കാനുള്ള ഓഫർ നിരസിച്ച് ഡച്ച് ക്ലബ്ബായ പിഎസ്വി ഐന്തോവനിലേക്ക് ചേക്കേറാൻ തീരുമാനിച്ചു. താരവുമായി കരാർ പുതുക്കി താരത്തെ ഒരു വർഷത്തെ ലോണിൽ പിഎസ്വിലേക്ക് അയക്കാനായിരുന്നു പിഎസ്ജിയുടെ തീരുമാനമെങ്കിലും, താരം കരാർ പുതുക്കാൻ നിൽക്കാതെ പിഎസ്വിലേക്ക് ചേക്കേറാൻ തീരുമാനിക്കുകയായിരുന്നു.
താരത്തിന് 2027 വരെയുള്ള കരാറാണ് പിഎസ്വി ഐന്തോവനിയ നൽകിയിരിക്കുന്നത്. 2019ൽ പിഎസ്ജിയിലേക്ക് ചേക്കേറിയ താരം എഴ് മത്സരത്തിൽ പിഎസ്ജിക്കായി ബൂട്ട്കെട്ടിയിട്ടുണ്ട്. ബാഴ്സലോണയുടെ ലാ മാസിയയിൽ കളി പഠിച്ച് വളർന്ന താരമാണ് സിമ്മൺസ്. താരത്തെ ബാഴ്സലോണയിലേക്ക് എത്തിക്കാൻ പരിശീലകൻ സാവിയും ശ്രമിച്ചിരുന്നു.
إرسال تعليق