മുൻ അർജന്റീനിയൻ ഗോൾകീപ്പറും നിലവിൽ വെനേസിയ ഗോൾകീപ്പറുമായ സെർജിയോ റൊമേറോയെ തിരികെ ക്ലബ്ബിലേക്ക് എത്തിക്കാനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. നിലവിലെ രണ്ടാം ഗോൾ കീപ്പറായ ഡീൻ ഹെൻഡേഴ്സൺ ലോണിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിലേക്ക് പോകുമെന്ന് ഉറപ്പായിരിക്കെ, മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു ബാക്ക് അപ്പ് ഗോൾ കീപ്പരെ അത്യാവശ്യമാണ്.
നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഗോൾ വല കാത്ത സെർജിയോ റൊമേറോ, കഴിഞ്ഞ സീസണിലാണ് ഇറ്റാലിയൻ ക്ലബ്ബായ വെനേസിയയിലേക്ക് ചേക്കേറിയത്. വെനേസിയ ഈ സീസണിൽ സീരി എയിൽ നിന്ന് സീരി ബിയിലേക്ക് തരം താഴ്ത്തപ്പെട്ടത് കൊണ്ട് തന്നെ മുപ്പത്തിയഞ്ച്കാരനായ സെർജിയോ റൊമേറോയെ തിരികെ ടീമിലേക്ക് എത്തിക്കാൻ കഴിയുമെന്ന് തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേതൃത്വത്തിൻ്റെ പ്രതീക്ഷ.
2014 ലോകകപ്പിലെ മികച്ച പ്രകടനത്തെ തുടർന്ന്, 2015ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ലൂയിസ് വാൻ ഗാലാണ് സാംപ്ഡോറിയയിൽ നിന്ന് താരത്തെ ഓൾഡ് ട്രഫോർഡിൽ എത്തിക്കുന്നത്. പക്ഷേ താരത്തിന് ഡേവിഡ് ഡി ഗിയയെ പിന്തള്ളി ഒന്നാം ഗോൾ കീപ്പറാകാൻ സാധിച്ചില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കുറഞ്ഞ മത്സരങ്ങളിൽ മാത്രമാണ് താരത്തിന് ആദ്യ പതിനൊന്നിൽ ഇടം നേടാനായത്.
തുടർന്ന് പരിശീലകൻ ജോസ് മൗറീഞ്ഞോയുടെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 2017 യൂറോപ്പ ലീഗ് നേടുമ്പോൾ, ആ ടൂർണമെൻ്റിൽ ഉടനീളം ക്ലബ്ബിൻ്റെ വല കാത്തത് സെർജിയോ റൊമേറോയായിരുന്നു. അത് മാത്രമാണ് ഈ 6 വർഷത്തിനിടയിൽ താരത്തിന് യുണൈറ്റഡിന് വേണ്ടി നടത്തിയ മികച്ച പ്രകടനത്തിൽ എടുത്തു പറയാനുള്ളവ.
Sergio Romero interested in shock Manchester United return #mufc https://t.co/HnMvEHW10C
— Rich Fay (@RichFay) June 30, 2022
إرسال تعليق