"2014 ലോകകപ്പിന് അർഹർ അർജന്റീന" - ജർമൻ ഇതിഹാസം ലോതർ മത്തേവൂസ്

"2014 ലോകകപ്പിന് അർഹർ അർജന്റീന" - ജർമൻ ഇതിഹാസം ലോതർ മത്തേവൂസ്

2014 ജൂലൈ 14 ഏതെരു അർജന്റീനിയൻ ആരാധകനും ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത രാത്രി. അന്ന് എക്സ്ട്രാ ടൈമിലെ 113 ആം മിനുറ്റിൽ മരിയോ ഗോട്സെ അർജന്റീനിയൻ വല കുലുക്കിയപ്പോൾ മെസ്സിക്കും കൂട്ടർക്കും നഷ്ടമായത് 3 ആം ലോകകിരീടമായിരുന്നു. എന്നാൽ ജർമൻ ഇതിഹാസം ലോതർ മത്തേവൂസ് ഇപ്പോൾ പറയുന്നത്, ആ ഫൈനലിൽ വിജയിക്കേണ്ടത് അർജന്റീനയായിരുന്നു എന്നാണ്.

അന്ന് 55 ആം മിനുറ്റിൽ ഗോൾകീപ്പർ മാനുവൽ ന്യൂയർ അർജന്റീന മുന്നേറ്റനിര താരം ഗോൺസാലോ ഹിഗ്വയ്‌നെ ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിനെ തുടർന്ന് അർജന്റീന കളിക്കാർ പെനാൽറ്റിക്ക് വേണ്ടി വാദിച്ചിരുന്നെങ്കിലും റഫറി അർജന്റീനക്ക് പെനാൽറ്റി നൽകിയിരുന്നില്ല. അത് ജർമനിക്ക് ഗുണം ചെയ്‌തു എന്നാണ് ലോതർ മത്തേവൂസ് ഇപ്പോൾ പറയുന്നത്.

"ആ ഫൈനൽ അർജന്റീനയായിരുന്നു വിജയിക്കേണ്ടത്. എന്നാൽ ഞങ്ങൾക്ക് ഒരു അൽപ്പം ഭാഗ്യം കൂടെയുണ്ടായിരുന്നു. ഹിഗ്വയ്‌നെ മാനുവൽ ന്യൂയർ ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി നൽകണമായിരുന്നു." - ലോതർ മത്തേവൂസ് പറഞ്ഞു.

അന്നത്തെ ഫൈനലിൽ ജർമനിക്കെതിരെ മെസ്സി ഹിഗ്വയിൻ പലാസിയോ എന്നിവർക്ക് മികച്ച സുവർണ്ണാവസരം ലഭിച്ചെങ്കിലും, പക്ഷെ താരങ്ങൾക്ക് അത് ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചിരുന്നില്ല. ആദ്യ പകുതിയിലെ 29 ആം മിനുറ്റിൽ ഹിഗ്വയിൻ ഗോൾ നേടിയെങ്കിലും, റഫറി അത് ഓഫ് സൈഡ് വിളിക്കുകയായിരുന്നു.

Post a Comment

أحدث أقدم