മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങൾ കുറഞ്ഞാൽ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കില്ലായെന്ന് ടിംബറിനോട് ലൂയിസ് വാൻ ഗാൽ

മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങൾ കുറഞ്ഞാൽ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കില്ലായെന്ന് ടിംബറിനോട് ലൂയിസ് വാൻ ഗാൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി ചുമതലയേറ്റതിന് ശേഷം എറിക് ടെൻ ഹാഗ് ക്ലബ്ബിലേക്ക് എത്തിക്കാൻ ശ്രമിച്ച താരമായിരുന്നു പ്രതിരോധ താരം ജൂറിയെൻ ടിംബർ. എന്നാൽ താരം മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ഓഫർ നിരസിച്ച് അജാക്‌സിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. താരത്തിൻ്റെ ഈ തീരുമാനതിന് പിന്നിൽ നെതർലാൻഡ്സ് പരിശീലകൻ ലൂയിസ് വാൻ ഗാലാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

മഗ്വെയറും വരാനെയും പ്രതിരോധ നിരയിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തി കളിക്കാൻ ക്ലബ്ബിൽ അവസരങ്ങൾ കുറഞ്ഞാൽ, താരത്തെ ഖത്തർ ലോകകപ്പിനുള്ള നെതർലാൻഡിൻ്റെ ദേശീയ ടീമിലേക്ക് പരിഗണിക്കില്ലായെന്നാണ് ലൂയിസ് വാൻ ഗാൽ താരത്തിനോട് തുറന്ന് പറഞ്ഞിരിക്കുന്നത്. ഈ കാരണത്താൽ താരം മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ഓഫർ നിരസിച്ച് അജാക്സിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.

എറിക് ടെൻ ഹാഗിന് കീഴിൽ അജാക്സിൽ കളിച്ച ഇരുപത്തിയൊന്നുകാരനായ താരം, ഇന്ന് ഫുട്ബോൾ ലോകത്തെ മികച്ച പ്രതിരോധ യുവതാരങ്ങളിൽ ഒരാളാണ്. 2015 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലിപ്പിച്ച പരിശീലകനാണ് ലൂയിസ് വാൻ ഗാൽ, തുടർന്ന് ക്ലബ്ബിനെ എഫ് എ കപ്പ് വിജയികളാക്കിയതിന് പിന്നാലെ പരിശീലകനെ ക്ലബ്ബ് നേതൃതം പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കുകയായിരുന്നു.

Post a Comment

أحدث أقدم