ഇന്റർ മിലാൻ വിങ്ങറായ പെരിസിച്ചിന്റെ സൈനിംഗ് പൂർത്തിയാക്കി ടോട്ടൻഹാം. ഫ്രീ ഏജന്റിലാണ് താരം ഇൻ്റർ മിലാനിൽ നിന്ന് ടോട്ടൻഹാമിലേക്ക് എത്തുന്നത്. താരത്തിന് രണ്ട് വർഷത്തെ കരാറാണ് ടോട്ടൻഹാം നൽകിയിരിക്കുന്നത്. ഈ സീസണിലെ ടോട്ടൻഹാമിന്റെ രണ്ടാമത്തെ സൈനിംഗാണ് ഇത്. നേരത്തെ സൗത്താംപ്ടൺ ഗോൾകീപ്പർ ഫ്രേസർ ഫോർസ്റ്ററിന്റെ സൈനിംഗ് ടോട്ടൻഹാം പൂർത്തിയാക്കിയിരുന്നു.
"എനിക്കറിയാം പറയാൻ പോകുന്നത് ഒരു സാധാരണ കാര്യമാണെന്ന്, പക്ഷേ എൻ്റെ കരിയറിൽ ഞാൻ എടുത്ത ഏറ്റവും കഠിനമായ തീരുമാനങ്ങളിൽ ഒന്നായിരുന്നു ഇത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുകയെന്നത് തൻ്റെ സ്വപ്നമായിരുന്നു" - സൈനിംഗ് പൂർത്തിയാക്കിയതിന് ശേഷം താരം പറഞ്ഞു.
പരിശീലകനായ കോണ്ടെ ഈ സീസണിൽ ടോട്ടൻഹാമിലേക്ക് എത്തിക്കാൻ ശ്രമിച്ച പ്രധാനപെട്ട താരങ്ങളിൽ ഒരാളാണ് പെരിസിച്ച്. പരിശീലകൻ കോണ്ടെയുമായി അടുത്ത ബന്ധം പുലർത്തുന്ന താരം, ഇൻ്റർ മിലാൻ വാഗ്ദാനം ചെയ്ത കരാർ നിരസിച്ചാണ് ടോട്ടൻഹാമിലേക്ക് എത്തുന്നത്. നേരത്തെ 2020-21 സീസണിൽ കോണ്ടെ പരിശീലിപ്പിച്ച ഇൻ്റർ മിലാൻ സീരി എ ജേതാക്കളാകുമ്പോൾ ടീമിലെ ഒരു പ്രധാനപെട്ട താരം കൂടിയായിരുന്നു പെരിസിച്ച്.
ഇൻ്റർ മിലാനിനായി 254 മത്സരങ്ങളിൽ നിന്ന് 55 ഗോളും 49 അസിസ്റ്റും 3 കിരീടങ്ങളും നേടിയിട്ടുണ്ട് താരം.
— Tottenham Hotspur (@SpursOfficial) May 31, 2022
إرسال تعليق