പരിശീലക സ്ഥാനത്ത് പോച്ചട്ടിനോയെ പുറത്താക്കി പിഎസ്‌ജി. പോച്ചട്ടിനോയെ പുറത്താകുമെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നെങ്കിലും, ഇപ്പോഴാണ് അദ്ദേഹത്തെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയതായി പിഎസ്‌ജി നേതൃത്വം ഔദ്യോഗിക പ്രസ്‌താവന ഇറക്കിയത്. പതിനെട്ടു മാസങ്ങൾക്ക് മുമ്പ് പരിശീലകൻ ട്യൂച്ചലിന് പകരമായിയാണ് പോച്ചട്ടിനോ പിഎസ്‌ജിയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തിരുന്നത്.
പോച്ചട്ടിനോയെ പുറത്താക്കിയതോടെ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് സ്റ്റാഫുകൾക്കുമായി പതിനഞ്ചു മില്ല്യൺ യൂറോ പിഎസ്‌ജി നഷ്ടപരിഹാരം നൽകണം. സൂപ്പർ താരങ്ങൾ ഉണ്ടായിട്ടും അവരെ വേണ്ട വിധത്തിൽ ഉപയോഗിക്കാൻ മൗറീഷ്യോ പോച്ചെറ്റിനോക്ക് ഇതുവരെ സാധിച്ചിരുന്നില്ല. അതിന്റെ പേരിൽ കഴിഞ്ഞ സീസൺ പകുതി കഴിഞ്ഞപ്പോൾ തന്നെ പോച്ചെറ്റിനോക്ക് വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ചാമ്പ്യൻസ് ലീഗിൽ രണ്ടാം പാദത്തിൽ റയൽ മാഡ്രിഡിനോട് പരാജയപ്പെട്ട് പുറത്തായതോടെ, സ്വന്തം ഹോം ഗ്രൗണ്ടിൽ അദ്ദേഹത്തെ സ്വന്തം ആരാധകർ കൂക്കിവിളിക്കുക വരെ ഉണ്ടായി.
കഴിഞ്ഞ സീസണിൽ നീസ് പരിശീലകനായ ഗാൽറ്റിയറാണ് പിഎസ്‌ജി പരിശീലകനായി ചുമതലയേൽക്കാൻ പോകുന്നത്. രണ്ട് വർഷത്തെ കരാറാണ് ഗാൽറ്റിയക്ക് പിഎസ്‌ജി നൽകിയിരിക്കുന്നത്. സൂപ്പർ താരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതും, ക്ലബ്ബിനെ ചാമ്പ്യൻസ് ലീഗ് കിരീട ജേതാക്കളാക്കുക തുടങ്ങി വലിയ വെല്ലുവിളി തന്നെയാണ് ഗാൽറ്റിയറിന്റെ മുന്നിലുള്ളത്. ചാമ്പ്യൻസ് ലീഗ് പ്രധാനമായി ലക്ഷ്യമിടുന്ന പിഎസ്‌ജി ഗാൽറ്റിയറിൽ നിന്ന് അതെല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുന്നുമില്ല.
إرسال تعليق